നാട്ടുകടവ് പാലം വാര്‍പ്പ് ഇന്ന് (16) ഉപദേശിക്കടവ് പാലത്തിന് സാങ്കേതികാനുമതി
സര്‍ക്കാരില്‍ നിന്നും 23.73 കോടി രൂപായ്ക്ക് ഭരണാനുമതി ലഭിച്ച ഉപദേശിക്കടവ് പാലത്തിന് സാങ്കേതികാനുമതി ലഭ്യമായതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു.
കഴിഞ്ഞയാഴ്ച തിരുവല്ല പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ എംഎല്‍എ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ മാസം പകുതിയോടെ സാങ്കേതികാനുമതി നല്കുവാന് കഴിയുമെന്ന് ചീഫ് എന്‍ജിനീയര്‍ എസ്. മനോമോഹന്‍ ഉറപ്പ് നല്‍കിയിരുന്നു.
സാങ്കേതികാനുമതി ലഭ്യമായതിനെ തുടര്‍ന്ന് ടെന്‍ഡര്‍ വിളിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി. ആര്. മഞ്ജുഷ എംഎല്‍എയെ അറിയിച്ചു.
ജൂണ്‍ മാസത്തില്‍ തന്നെ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമെന്ന് മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. പാലം യാഥാര്‍ഥ്യമാകുന്നതോടെ, ആലപ്പുഴ ജില്ലയിലെ മാന്നാര്‍ പഞ്ചായത്തില്‍ കടക്കാതെ ആലുംതുരുത്തിയില്‍ നിന്നും നേരെ പരുമലയിലേക്ക് ഗതാഗതമാര്‍ഗം തുറന്നു കിട്ടും.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 26 കോടി രൂപായ്ക്ക് ഏറ്റെടുത്ത കുറ്റൂര്‍ - മനയ്ക്കച്ചിറ- കിഴക്കന്മുത്തൂര്- മുത്തൂര്‍ റോഡിലെ നാട്ടുകടവ് പാലത്തിന്റെ വാര്‍പ്പ് ഇന്ന്(16) നടക്കുമെന്നും എംഎല്‍എ അറിയിച്ചു.
- Log in to post comments