Skip to main content

വേങ്ങരയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കും

വേങ്ങര നിയോജക മണ്ഡലത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും സൗകര്യം ഒരുക്കുമെന്ന്  കെ.എന്‍.എ ഖാദര്‍ എം.എല്‍.എ.  ആസ്തിവികസന ഫണ്‍ുപയോഗിച്ച് മണ്ഡലത്തിലെ പൊതു ഇടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷന്‍ അടക്കമുള്ള സൗകര്യമേര്‍പ്പെടുത്താന്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.  മണ്ഡലത്തിലെ അങ്കണവാടികള്‍, ഗ്രന്ഥശാലകള്‍ തുടങ്ങിയ പൊതുഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ടെലിവിഷന്‍ സൗകര്യമൊരുക്കുക. 
ഓണ്‍ലൈന്‍ പഠനസൗകര്യമില്ലത്ത വിദ്യാര്‍ഥികളുടെയും സൗകര്യമേര്‍പ്പെടുത്തേണ്‍ സ്ഥലങ്ങളുടെയും വിവരങ്ങള്‍ മണ്ഡലത്തിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപന മേധാവികളും ജൂണ്‍ 17ന് വൈകീട്ട് അഞ്ചിനകം  തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍/അസിസ്റ്റന്റ് വേങ്ങര വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ മുമ്പാകെയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. യോഗത്തില്‍ തിരൂരങ്ങാടി ഡി.ഇ.ഒ. വൃന്ദകുമാരി, ബി.ആര്‍.സി ട്രെയിനര്‍ വി.ആര്‍ ഭാവന, വേങ്ങര ബി.ആര്‍.സി ട്രെയിനര്‍ പി.പി രാജന്‍ , വേങ്ങര ബി.പി.സി ടോമി മാത്യു എന്നിവര്‍ പങ്കെടുത്തു.
(എം.പി.എം 2220/2020)

date