Skip to main content

കോവിഡ് മുക്തരായ 14 പേര്‍  വീടുകളിലേക്ക് മടങ്ങി

കോവിഡ് 19 ഭേദമായ 14 പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തി രോഗം ബാധിച്ച ഇവര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യത്തോടെയാണ് ആശുപത്രി വിട്ടത്. 
ജൂണ്‍ രണ്‍ിന് കോവിഡ് സ്ഥിരീകരിച്ച തലക്കാട് പുല്ലൂര്‍ സ്വദേശി ഇസ്മയില്‍ (68), തിരൂരങ്ങാടി പണ്‍ാരങ്ങാടി സ്വദേശി സെയ്തലവി (43),  ജൂണ്‍ അഞ്ചിനു രോഗം സ്ഥിരീകരിച്ച ആനക്കയം പന്തല്ലൂര്‍ അരീച്ചോല സ്വദേശി സുലൈമാന്‍ (30), ജൂണ്‍ മൂന്നിന് രോഗബാധിതരായ പോരൂര്‍ ചാത്തങ്ങോട്ട്പുറം സ്വദേശി അനില്‍ കുമാര്‍ (35), ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി മൊഹമ്മദ് രാഷിദ് (36), മലപ്പുറം മേല്‍മുറി സ്വദേശി മൊഹമ്മദ് ഷാഫി (38), പാണ്‍ിക്കാട് വള്ളുവങ്ങാട് സ്വദേശി മൂസക്കുട്ടി (58), മാറഞ്ചേരി മാസ്റ്റര്‍പ്പടി സ്വദേശി വിപിന്‍ (20), ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച താഴേക്കാട് മാട്ടറക്കല്‍ സ്വദേശിനി ചൈത്ര (26), തൃക്കലങ്ങോട് എളങ്കൂര്‍ കുട്ടശ്ശേരി സ്വദേശി ജിഷാര്‍ (21), ജൂണ്‍ നാലിന് രോഗബാധിതരായ താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി ഹുസൈന്‍ (60), വൈദ്യരങ്ങാടിയില്‍ താമസിക്കുന്ന എയര്‍ ഇന്ത്യ ജീവനക്കാരന്‍ ബിനീഷ് (31), മെയ് 21ന് കോവിഡ്  സ്ഥിരീകരിച്ച നന്നമ്പ്ര സ്വദേശി അബ്ദുല്‍ ലത്തീഫ് (45), മെയ് 26ന് രോഗം ബാധിച്ച പൊന്നാനി പുളിക്കല്‍കടവ് സ്വദേശിനി ഷബാന (25) എന്നിവരാണ് രോഗമുക്തരായത്. 
പ്രത്യേക ആംബുലന്‍സുകളിലാണ് ആരോഗ്യ വകുപ്പ് ഇവരെ വീടുകളിലേക്ക് എത്തിച്ചത്. ആരോഗ്യ വകുപ്പിന്റെ  നിര്‍ദേശ പ്രകാരം പതിനാല്  പേരും പൊതു സമ്പര്‍ക്കമില്ലാതെ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.
(എം.പി.എം 2222/2020)
 

date