Post Category
ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്
ബിരിയാണി ചലഞ്ചിലൂടെ കൊണ്‍ോട്ടി എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. സമാഹരിച്ച 1,00,500 രൂപ കലക്ടറേറ്റില്‍ കൊണ്‍ോട്ടി മണ്ഡലം പ്രസിഡന്റ് അനീഷ് വാഴയൂര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീലിന് കൈമാറി. മേഖല കമ്മിറ്റികളും യൂനിറ്റ് കമ്മിറ്റികളും ഒരാഴ്ച നടത്തിയ ചലഞ്ചിലൂടെയാണ് തുക കണ്െത്തിയത്. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ സമദ്, കെ.പി ഹസീസ് ബാവ, സി.പി നിസാര്‍, വിപിന്‍ വാഴയൂര്‍, പി.മനോജ്, കെ.പി സല്മാന്, ഷഹീര്‍ മണ്ണാരില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(എം.പി.എം 2223/2020)
date
- Log in to post comments