Skip to main content

രക്തദാതാക്കളെ ആദരിച്ചു

ലോക രക്തദാന ദിനാചരണത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് രക്തദാതാക്കളെ ആദരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ചടങ്ങ് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉദ്ഘാനം ചെയ്തു. 

കഴിഞ്ഞ ഒരു വര്‍ഷക്കാലം ജില്ലയില്‍ ഏറ്റവും കൂടുതല്‍ തവണ രക്തം ദാനം ചെയ്തവര്‍ക്ക് കളക്ടര്‍ മെമന്‍റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. 

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.എസ്. രാജേഷ്, ബ്ലഡ് ബാങ്ക് മേധാവി ഡോ.എം.എസ്. സുമ, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ഡോമി ജോണ്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം. ഡോ.വി.എല്‍. കല, ഡോ.ചിത്രാ ജയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

 

സമാപനച്ചടങ്ങിനോടനുബന്ധിച്ച് ജനകീയ രക്തദാന സേനയുടെയും വിവിധ സംഘടനകളുടേയും അംഗങ്ങളായ 50 പേര്‍ രക്തം ദാനം ചെയ്തു.

date