Skip to main content

ഇന്നലെ(ജൂണ്‍ 15) രോഗം സ്ഥിരീകരിച്ചവര്‍

1. മുംബൈയില്‍നിന്നും ജൂണ്‍ എട്ടിന് ട്രെയിനില്‍ 

എത്തിയ പാമ്പാടി സ്വദേശി(40). പാമ്പാടിയിലെ കോവിഡ് കെയര്‍ സെന്‍ററില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായത്.

2. മുംബൈയില്‍നിന്ന് ജൂണ്‍ നാലിന് ട്രെയിനില്‍ എത്തി കങ്ങഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ താമസിച്ചിരുന്ന പായിപ്പാട് നാലുകോടി സ്വദേശി(48). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

3. അബുദാബിയില്‍നിന്നും ജൂണ്‍ നാലിന് എത്തി കോട്ടയത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി(24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

 4. ജൂണ്‍ ഏഴിന് തൂത്തുക്കുടിയില്‍നിന്നും കാറില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശിനി(23). ഗര്‍ഭിണിയായ ഇവര്‍ക്ക് പനിയും ചുമയും ബാധിച്ചതിനെത്തുടര്‍ന്ന് സാമ്പിള്‍ ശേഖരിക്കുകയായിരുന്നു. 

5. സൗദി അറേബ്യയില്‍നിന്നും ജൂണ്‍ എട്ടിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ ആര്‍പ്പൂക്കര സ്വദേശിനി(28). രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധന നടത്തിയത്.

6. അബുദാബിയില്‍നിന്നും ജൂണ്‍ ആറിന് എത്തി കോട്ടയത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാലം സ്വദേശി(55). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

7. മസ്കത്തില്‍നിന്നും ജൂണ്‍ അഞ്ചിന് എത്തി തെള്ളകത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ ശാന്തിപുരം സ്വദേശി(45). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

8. ദുബായില്‍നിന്നും ജൂണ്‍ നാലിന് എത്തി തെള്ളകത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ താമസിച്ചിരുന്ന ചങ്ങനാശേരി സ്വദേശി(24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

9. കോരുത്തോട് സ്വദേശി(61). ജൂണ്‍ രണ്ടിന് കുവൈറ്റില്‍നിന്ന് എത്തിയതിനുശേഷം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കോരുത്തോട് സ്വദേശിയുടെ പിതാവ്. പനി ബാധിച്ചതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്.  

10. കോരുത്തോട് സ്വദേശിനി(55). ജൂണ്‍ രണ്ടിന് കുവൈറ്റില്‍നിന്ന് എത്തിയതിനുശേഷം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കോരുത്തോട് സ്വദേശിയുടെ മാതാവ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

date