Post Category
എസ്.സി എസ്.ടി വികസന കോർപറേഷനിൽ വായ്പ തിരിച്ചടവിന് അക്കൗണ്ട് സൗകര്യം
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും വായ്പ എടുത്ത ഗുണഭോക്താക്കൾക്ക് നിലവിലെ യാത്രാ അസൗകര്യം പരിഗണിച്ച് വായ്പയുടെ തിരിച്ചടവ്/ കുടിശ്ശിക തുക കോർപറേഷന്റെ The District Manager, KSDC for SC/ST, A/c No. 67066616142, Branch: SBI, Vellayambalam, IFSC: SBIN0070308 എന്ന അക്കൗണ്ടിലേക്ക് അടയ്ക്കാം. പണം അടയ്ക്കുന്ന ഗുണഭോക്താക്കൾ 0471-2723155 എന്ന നമ്പറിൽ വിളിച്ച് പണം അടച്ച വിവരം യഥാസമയം അറിയിക്കുകയും വേണം.
പി.എൻ.എക്സ്. 2158/2020
date
- Log in to post comments