Skip to main content

വനിത ശിശുവികസന ജില്ലാ ഓഫീസുകൾ ഹൈടെക്ക് സംവിധാനത്തിലേക്ക്

സംസ്ഥാനത്തെ എല്ലാ ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസുകളും ഹൈടെക് സംവിധാനത്തിലേക്ക്.
ഇതിന്റെ ഭാഗമായി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് വനിത ശിശുവികസന വകുപ്പ് 38.35 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 14 ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും നിലവിലെ ഇ-ഓഫീസ് സംവിധാനം ആരംഭിക്കുന്നതിനുമാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. നിലവിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ജില്ലാ ഓഫീസുകളിലെ ജീവനക്കാർക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സർക്കാരിന്റെ സി.പി.ആർ.സി.എസ്. പോർട്ടലിൽ നിന്നും വാങ്ങുന്നതിനാണ് തുകയനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പി.എൻ.എക്സ്. 2161/2020

date