Post Category
അക്രഡിറ്റഡ് എഞ്ചിനീയര്‍
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെല്ലില്‍ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിമയനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - സിവില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദം. അപേക്ഷ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 8 നകം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പേരാവൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04902444416, 04902444116, ഇ-മെയില്‍: യറീുലൃമ്ീീൃ@ഴാമശഹ.രീാ.
പി എന്‍ സി/500/2018
date
- Log in to post comments