Skip to main content

തവനൂര്‍  തുളിശ്ശേരി കുളം ഉദ്ഘാടനം ചെയ്തു.

മുതുവല്ലൂര്‍ പഞ്ചായത്തിലെ തവനൂര്‍ തുളിശ്ശേരി കുളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. നീന്തല്‍ കുളം മാതൃകയില്‍  നിര്‍മിച്ച തുളിശ്ശേരി കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ ഉദ്ഘാടനം ചെയ്തു.   കൊണ്‍ോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2019 - 2020 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എട്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കുളം  പ്രദേശവാസികള്‍ക്ക് കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റും ഏറെ ഉപകാരപ്രദമാണ്.  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം പി മുഹമ്മദ് അധ്യക്ഷനായ ചടങ്ങില്‍ വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു.      
(എം.പി.എം 2230/2020)

date