Skip to main content

ഹയര്‍ സെക്കണ്‍റി തുല്യതാ ഇംപ്രൂവ്‌മെന്റ് പരീക്ഷ  ആഗസ്റ്റ് എട്ട് മുതല്‍

2019 ഡിസംബറില്‍ ഒന്നും രണ്‍ും വര്‍ഷ ഹയര്‍സെക്കണ്‍റി തുല്യതാ പരീക്ഷ എഴുതിയവര്‍ക്കുളള ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷ  ആഗസ്റ്റ് എട്ട്,ഒന്‍പത്, 10 തീയതികളില്‍ നടക്കും. രണ്‍ാം വര്‍ഷ പഠിതാകള്‍ക്ക് ഒന്നാം വര്‍ഷ പരീക്ഷയുടെ മൂന്ന് വിഷയങ്ങളില്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാം. 2019 ഡിസംബറില്‍ രണ്‍ാം വര്‍ഷ തുല്യതാ പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ക്ക് തോറ്റ വിഷയങ്ങളുടെ ഒന്നാം വര്‍ഷത്തെയും രണ്‍ാം വര്‍ഷത്തെയും പരീക്ഷകള്‍ വീണ്‍ും എഴുതാവുന്നതാണ്. പരാജയപ്പെട്ട വിഷയങ്ങളുടെ ഒന്നാം വര്‍ഷ പരീക്ഷകള്‍ ഇംപ്രൂവ് ചെയ്യുന്നതിനും അപേക്ഷിക്കാം. ജൂലൈ മൂന്ന് വരെ പിഴയില്ലാതെയും ജൂലൈ 10 വരെ 20 രൂപ പിഴയോടുകൂടിയും പരീക്ഷ ഫീസ് സ്വീകരിക്കും. വിവരങ്ങള്‍ക്ക് സാക്ഷരതാ മിഷന്‍ സമ്പര്‍ക്ക പഠന കേന്ദ്രം കോ- ഓര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടണം. WWW.dhsekerala.gov.in

(എം.പി.എം 2238/2020)
 

date