Post Category
ജില്ലയില്‍ ജൂണ്‍ 17നും 20നും മഞ്ഞ ജാഗ്രത(യെല്ലോ അലര്‍ട്ട്)
മലപ്പുറം ജില്ലയില്‍ ജൂണ്‍ 17നും 20 നും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെയുള്ള മഴക്കാണ് സാധ്യത. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും നദിക്കരകളിലും കടലോരങ്ങളിലും താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
(എം.പി.എം 2240/2020)
date
- Log in to post comments