Post Category
ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്ത്
ജില്ല കലക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന പൊതുജന പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി ഏറനാട് താലൂക്കിലെ അദാലത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി ജൂണ്‍ 18 ഉച്ചക്ക് രണ്‍് മുതല്‍ നടത്തും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് പരാതി പരിഹാര അദാലത്ത് വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തുന്നത്. അദാലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയവര്‍ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ കൃത്യ സമയത്ത് എത്തണം. നേരത്തേ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ജൂണ്‍ 18ന് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
(എം.പി.എം 2241/2020)
date
- Log in to post comments