Skip to main content

പഠനമുറി ഉദ്ഘാടനം ഇന്ന്

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്, വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മിച്ച പഠനമുറികളുടെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 17) ഉച്ചയ്ക്ക് 12 ന് ബ്ലോക്ക് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍  നിര്‍വഹിക്കും. ബ്ലോക്ക് പരിധിയിലെ  പട്ടികജാതി വിഭാഗത്തിലെ 13 വിദ്യാര്‍ത്ഥികള്‍ക്കാണ്  പഠനമുറി നല്‍കുന്നത്. 26 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ   കാട്ടുപറമ്പില്‍ നടക്കുന്ന പഠനമുറി ഉദ്ഘാട ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(എം.പി.എം 2243/2020)
 

date