Post Category
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
തിരുവല്ല എംജിഎംഎച്ച്എസ് കേന്ദ്രമായി കെ-ടെറ്റ് ഫെബ്രുവരി 2020 പരീക്ഷയെഴുതി വിജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും പരിശോധന 22 മുതല്‍ 26 വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. രജിസ്റ്റര്‍ നമ്പര്‍ 517417 മുതല്‍ 617666 വരെ 22നും 617667-617811 വരെ 23നും 617813-725081 വരെ 24നും 725086-725233 വരെ 25നും 725234-807869 വരെ 26നുമാണ് പരിശോധന. പരീക്ഷാര്‍ഥികള്‍ കോവിഡ് 19മായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
(പിഎന്‍പി 2618/20)
date
- Log in to post comments