Skip to main content

സഹകരണ ട്രൈബ്യൂണൽ സിറ്റിംഗ് മാറ്റി

കേരള സഹകരണ ട്രൈബ്യൂണൽ കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നടത്തിവന്നിരുന്ന ക്യാമ്പു സിറ്റിംഗുകൾ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു.  ആസ്ഥാന കേന്ദ്രത്തിലെ ക്യാമ്പ് തുടരും.  ജില്ലകളിൽ ക്യാമ്പുകൾ തുടങ്ങുന്ന വിവരം പിന്നീട് അറിയിക്കും.
പി.എൻ.എക്സ്. 2168/2020

date