Post Category
അമ്പലത്തുകര ഉപതെരഞ്ഞെടുപ്പ്; 3690 വോട്ടിന് ഓമന.പി വിജയിച്ചു
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ അമ്പലത്തുകര ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥി ഓമന.പി 3690 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.ആകെ പോള്‍ ചെയ്ത 5825 വോട്ടില്‍ 4513 വോട്ടാണ് ഓമനയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥികളായ ശോഭന.കെ (ബിജെപി) 823 വോട്ടും സുശീല (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 489 വോട്ടുമാണ് നേടിയത്. അജാനൂര്‍, മടിക്കൈ പഞ്ചായത്തുകളിലെ 14 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.
date
- Log in to post comments