ഏകദിന പരിശീലനം
കാസര്‍കോട് മണ്ണു പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്പീഡ് വേ ഇന്‍ കോണ്‍ഫറന്‍സ് ഹാളില്‍ മംഗല്‍പ്പാടി, ബദിയടുക്ക, ചെമ്മനാട്, മുളിയാര്‍, ബെള്ളൂര്‍ പഞ്ചായത്തുകളിലെ ജന പ്രതിനിധികള്‍ക്കും നീര്‍ത്തടകമ്മിറ്റി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയും വിവിധ സംരക്ഷണ മാര്‍ഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചു.
കാസര്‍കോട് നഗരസഭാധ്യക്ഷ ബീഫാത്തീമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വിവിധ മണ്ണു ജല സംരക്ഷണ പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള ലഘുലേഘയും പ്രകാശനം ചെയ്തു. മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് ജമീല സിദ്ദിഖ്, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി വൈസ്.പ്രസിഡന്റ് ഗീത ഗോപാലന്‍, വിവിധ പഞ്ചായത്ത് ജനപ്രതിനിധികളായ മാധവന്‍ നായര്‍, മിനി.പി.വി, ശോഭ, ബി.എം.മുസ്തഫ, സൂഹറ, രേവതി.കെ, താലിമ, കെ.പ്രഭാകരന്‍, ബീഫാത്തിമ, ഷംസു, അയിഷാബി, മണ്ണ് സംരക്ഷണ ഓഫീസര്‍ സൂരജ്.എസ്.അടിയോളി തുടങ്ങിയവര്‍ പങ്കെടുത്തു.
പരിശീലനകേന്ദ്രത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മണ്ണ് സംരക്ഷണ ഓഫീസര്‍ പ്രശാന്ത് വിശദീകരിച്ചു. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ വി.എം.അശോക് കുമാര്‍ ജില്ലയിലെ വിവിധ മണ്ണ് സംരക്ഷണ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. കാരയ്ക്കാമല മണ്ണ് സംരക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ അരുണ്‍കുമാര്‍, കാഞ്ഞങ്ങാട് മണ്ണ് സംരക്ഷണ ഓഫീസര്‍ ഡോക്ടര്‍.സജീഷ്.പി.കെ എന്നിവര്‍ ക്ലാസെടുത്തു. വിവിധ ജനപ്രതിനിധികളും നീര്‍ത്തട കമ്മിറ്റി അംഗങ്ങളും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments