സീവേജ് ട്രീറ്റ് മെന്റ് പ്ലാന്‍റ് : പുരോഗതി വിലയിരുത്തി കളക്ടര്‍; ഡി.പി.ആര്‍ നല്‍കിയത് ചേര്‍ത്തല നഗരസഭ
ആലപ്പുഴ: ജില്ലയിലെ സീവേജ് ട്രീറ്റ് മെന്റ് പ്ലാന്റുുമായി ബന്ധപ്പെട്ട് ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ വിവിധ നഗരസഭ സെക്രട്ടറിമാരുമായി ബുധനാഴ്ച ചര്‍ച്ച നടത്തി. മാലിന്യ സംസ്‌കരണം സംബന്ധിച്ച് പുരോഗതികള്‍ കളക്ടര്‍ വിലയിരുത്തി. നിലവില്‍ ചേര്‍ത്തല നഗര സഭ മാത്രമാണ് സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍.) അറിയിച്ചിട്ടുള്ളത്. ഇതിന് വരുന്ന ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കും. സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്റുുകള്‍ക്ക് സ്ഥലം കണ്ടെത്തി വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതിച്ചെലവിന്‍റെ 75 ശതമാനം തുക ശുചിത്വ മിഷന്‍ നല്‍കും. ശേഷിക്കുന്ന 25 ശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ മതിയാകും. മാവേലിക്കര, ഹരിപ്പാട് നഗരസഭകള്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
നഗരസഭകളില്‍ കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനാവശ്യമായ തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ജി്ല്ല കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എ.ഡി.എം ജെ. മോബി, ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, ശുചിത്വ കേരള മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ ജയകുമാരി പി.വി, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ലോറന്‍സ് കെ.പി, ഹരിത കേരള മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍, നഗരസഭ സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments