Skip to main content

ട്യൂഷന്‍ ടീച്ചര്‍മാരെ നിയമിക്കുന്നു

 

ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ കരുമാടിയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ പെണ്‍കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അധ്യാപികമാരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, ബയോളജി, ഹിസ്റ്ററി, ഫിസിക്‌സ്/കെമിസ്ട്രി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് ഒരു അധ്യാപിക വീതം ആറ് പേരെയാണ് നിയമിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, ബി.എഡ്. എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 
പ്രൈമറി തലത്തില്‍ മൂന്ന് ഒഴിവുകളാണുള്ളത്. പ്ലസ്ടു, ഡി.എഡ്./ റ്റി.റ്റി.സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്നിവ സഹിതം ജൂണ്‍ 30നകം പട്ടികജാതി വികസന ഓഫീസര്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്, സനാതനപുരം പി.ഒ. (688003) എന്നി വിലാസത്തില്‍ അപേക്ഷിക്കണം. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.
 

date