Post Category
ഇ @ മാരാരി എട്ടാമത് കേന്ദ്രം കലവൂരിൽ ജി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനിൽ നടപ്പാക്കുന്ന ഓൺലൈൻ പ്രാദേശിക പഠന കേന്ദ്രം ഇ @ മാരാരി 8 -ാ മത് കേന്ദ്രം കലവൂർ സാഗാ വായനശാലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ഫോം മാറ്റിംഗ്സ് ചെയർമാൻ കെ ആർ ഭഗീരഥൻ,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി മാത്യു, പഞ്ചായത്ത് അംഗം രമാദേവി,വി വേണു, വി സജി, ഡി .ഗിരീഷ്കുമാർ,അദ്ധ്യാപകർ,രക്ഷിതാക്കൾ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയിൽ വിക്ടേഴ്‌സ് ചാനൽ കാണുന്നതിനൊപ്പം അധ്യാപകരുടെയും മെന്റർമാരുടെയും സഹായം ലഭ്യമാണ്. കോവിഡ് 19 പ്രതിരോധ നടപടികൾ പാലിച്ചുള്ള ക്രമീകരണങ്ങളാണ് പഠന കേന്ദ്രത്തിൽ ഉറപ്പാക്കിയിട്ടുള്ളത്.
date
- Log in to post comments