Skip to main content

അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ  ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതികള്‍ക്ക് ആനുകൂല്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ആനുകൂല്യവുമായി ബന്ധപ്പെട്ട് നിര്‍വ്വഹണം നടത്തുന്ന ഓഫീസുകളായ കൃഷി ഓഫീസ്, വെറ്റിനറി ഓഫീസ്, ഗവ. എല്‍.പി.എസ് അമ്പലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭ്യമാണ്. 

കൃഷി ഓഫീസ് വഴി അപേക്ഷ സമര്‍പ്പിക്കേണ്ടത്:
വനിതകള്‍ക്ക് പച്ചക്കറി കൃഷി ടെറസിലും മുറ്റത്തും, വനിതകള്‍ക്ക് സമഗ്രതെങ്ങ് ഇടവിളകൃഷി വികസനം, സുഭിക്ഷ കേരളം പച്ചക്കറികൃഷി, സുഭിക്ഷ കേരളം കിഴങ്ങ് വര്‍ഗ്ഗ കൃഷി, സുഭിക്ഷകേരളം വാഴ കൃഷി, സുഭിക്ഷ കേരളം ഫലവൃക്ഷ തൈ വിതരണം.

വെറ്റിനറി ഓഫീസ് വഴി അപേക്ഷ സമര്‍പ്പിക്കേണ്ടത്:
വനികള്‍ക്ക് ആട് വിതരണം (എസ്.സി. വിഭാഗം), ആട് വിതരണം (എസ്.ടി. വിഭാഗം)

ഹെഡ്മാസ്റ്റര്‍ ഗവ. എല്‍.പി.എസ്. അമ്പലപ്പുഴ വഴി  അപേക്ഷ സമര്‍പ്പിക്കേണ്ടത്:
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് ധനസഹായം.
 

date