Post Category
കൃഷി ചെയ്ത് ലഭിച്ച 5 ക്വീന്‍റല്‍ നെല്ലിന്റെ വരുമാനം ദുരിതാശ്വാസനിധിയിലേക്ക് നൽകി വിനീത
ആലപ്പുഴ: മുഹമ്മ പെരുന്തുരുത്തുകരി പാടത്ത് ഇത്തവണ സ്വയം വിളവെടുത്തതിലൂടെ ലഭിച്ച നെല്ലിൽ അഞ്ച് ക്വിന്റല്‍ നെല്ല് വിറ്റ് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മുഹമ്മ താരേഴത്തുവീട്ടിൽ വിനീത ബൈജു. സ്വന്തം നെല്‍ കൃഷിയിടത്തില്‍ നടന്ന വിളവെടുപ്പിൽ 13500 രൂപയാണ് നെല്ലില്‍ നിന്ന് ലഭിച്ചത്. ബുധനാഴ്ച ആലപ്പുഴ സിവിൽ സ്റ്റേഷനിൽ എത്തി വിനീതയും കുടുംബവും ജില്ലാകലക്ടര്‍ എ. അലക്സാണ്ടർക്ക് തുക കൈമാറുകയായിരുന്നു.
date
- Log in to post comments