തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണ പദ്ധതികളുടെ ബ്ലോക്ക് തല അവലോകനം
ഫെബ്രുവരി 20 മുതല്‍ 28 വരെ വികേന്ദ്രീകൃതാസൂത്രണ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതിയുടെ ബ്ലോക്ക്തല അവലോകന യോഗം ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്നു. ജില്ലാ ആസൂത്രണ സമിതി കോഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ ഭരണ സ്ഥാപന തലത്തിലും ജില്ലാ ആസൂത്രണ സമിതി തലത്തിലും പരിഹരിക്കേണ്ട വിഷയങ്ങള്‍ പരിഹരിക്കുകയും സംസ്ഥാന തലത്തില്‍ തീരുമാനമാകേണ്ട വിഷയങ്ങള്‍ സര്‍ക്കാരിലേക്ക് അറിയിക്കുന്നതിനും തീരുമാനിച്ചു. ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളുടെയും ആറു ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നു മുനിസിപ്പാലിറ്റികളുടെയും ജില്ലാ പഞ്ചായത്തിന്റെയും അധ്യക്ഷന്മാരും നിര്‍വഹണ ഉദ്യോഗസ്ഥരും ജില്ലാ തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പൊതുമരാമത്ത് പ്രവര്‍ത്തികള്‍ മുന്‍ വര്‍ഷത്തെക്കാള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതായും പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായും അവലോകന യോഗങ്ങളില്‍ വിലയിരുത്തി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം. സുരേഷ്, അസി.ഡവലപ്മെന്റ് കമ്മീഷണര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര് പ്രഭ തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Log in to post comments