Skip to main content

മികച്ച മത്സ്യകര്‍ഷകരെ തെരഞ്ഞെടുക്കുന്നു

മത്സ്യകൃഷി രംഗത്ത് പ്രോത്സാഹനം സൃഷ്ടിക്കുന്നതിനും മത്സ്യകൃഷി ക്രിയാത്മകമായി ഏറ്റെടുത്ത് വിജയിപ്പിക്കുന്ന കര്‍ഷകരെയും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളെയും അംഗീകരിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് മുഖേന  മികച്ച ശുദ്ധജല കര്‍ഷകന്‍, മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനം, മികച്ച നൂതന മത്സ്യകൃഷി എന്നീ വിഭാഗങ്ങളിലെ മികച്ച കര്‍ഷകരെ ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ ഇടുക്കി ജില്ലയില്‍ മത്സ്യകൃഷി ചെയ്യുന്നവരോ സേവനം ചെയ്യുന്നവരോ ആയിരിക്കണം. സംസ്ഥാന/ കേന്ദ്രസര്‍ക്കാര്‍ ധനസഹായ പദ്ധതികളിലൂടെ മത്സ്യകൃഷിയിലേര്‍പ്പെടുന്നവര്‍ക്കും സ്വതന്ത്രമായി മത്സ്യകൃഷി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ജില്ലാ ഓഫീസില്‍ നിന്നും നേരിട്ട് ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 22ന് വൈകിട്ട് രണ്ട് മണിക്ക് മുമ്പായി മത്സ്യബന്ധന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍ 9961450288, 9995060374, 9633420118.
 

date