Skip to main content

ഭിന്നശേഷിക്കാര്‍ക്ക് ധനസഹായം

സാമൂഹ്യനീതി വകുപ്പ് മുഖേന നടത്തിവരുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്ക്  2020-21 സാമ്പത്തിക വര്‍ഷത്തെ ധനസഹായത്തിലേക്ക്   അപേക്ഷ ക്ഷണിച്ചു.
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രിതലം വരെ വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാകിരണം, ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും വാങ്ങുന്നതിനുള്ള  വിദ്യാജ്യോതി, ഭര്‍ത്താവ് ഉപേക്ഷിച്ചവരും മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മകനെ/ മകളെ സംരക്ഷിക്കേണ്ടിവരുന്ന ബി.പി.എല്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള സ്വാശ്രയ , ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായം നല്‍കുന്ന പരിരക്ഷ , വിദൂര വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികളിലേക്കാണ് ധനസഹായം നല്‍കുന്നത്. അപേക്ഷാഫോമുകള്‍ www.sjd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, തൊടുപുഴ. ഫോണ്‍ 04862-228180.

date