Skip to main content
അതിജീവന കിറ്റു വിതരണം

ക്ഷേമ സ്ഥാപനങ്ങളില്‍ അതിജീവന കിറ്റുകള്‍ വിതരണം ചെയ്തു

     കോവിഡ് 19 പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വൃദ്ധവികലാംഗ സദനങ്ങള്‍, ഓര്‍ഫനേജുകള്‍, കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് സാമൂഹ്യനീതി, സിവില്‍ സപ്ലൈസ്, വനിതാ ശിശുവികസനം വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷ്യധാന്യ അതിജീവന കിറ്റുകള്‍ വിതരണം ചെയ്തു. നടവയലിലെ ഓശാനം ഭവനില്‍ നടന്ന ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.കെ.മോഹനദാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.വി.ജയപ്രകാശ്, സുല്‍ത്താന്‍ ബത്തേരി സപ്ലൈക്കോ അസിസ്റ്റന്റ് മാനേജര്‍ ഷൈന്‍ മാത്യു, വനിതാശിശു വികസന ഓഫീസ് സൂപ്രണ്ട് വി.സി. സത്യന്‍, എന്‍.ആര്‍. മഹേഷ് കുമാര്‍, ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്റ് ജോണി പള്ളിത്താഴത്ത്, ഓര്‍ഫനേജ് കൗണ്‍സിലര്‍ സിസ്റ്റര്‍ ഷാലറ്റ് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി. മാനന്തവാടി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ 148 സ്ഥാപനങ്ങളിലായി 428 കിറ്റുകള്‍ വിതരണം ചെയ്തതായി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. 

date