Skip to main content

പാണമ്പ്ര അപകട മേഖലയില്‍ സുരക്ഷാ ക്രമീകരണം: ഡിവൈഡര്‍ നവീകരണ പ്രവൃത്തി പൂര്‍ത്തിയായി

സ്ഥിരം അപകട മേഖലയായ തേഞ്ഞിപ്പലം പാണമ്പ്ര ദേശീയപാത വളവില്‍ ഡി വൈഡറിന്റെയും സുരക്ഷാ ഭിത്തികളുടെയും നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. ദേശീയപാത പാണമ്പ്ര മുതല്‍ കോഹിനൂര്‍ വരെയുള്ള മേഖലയിലാണ് ഡിവൈഡര്‍ പുതുക്കി പണിതത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രാഫിക് സിഗ്നലുകളും സൂചന ബോര്‍ഡുകളും റിഫ്‌ളറ്റിങ് ടൈലുകളും   ഉടന്‍ സ്ഥാപിക്കും. ഡിവൈഡറില്‍ പെയിന്റ് പൂശുന്ന പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്‍്. 
ദേശീയ പാത വിഭാഗം അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് ചേളാരി സെക്ഷന്റെ മേല്‍നോട്ടത്തിലാണ്   നവീകരണ പ്രവൃത്തി നടത്തിയത്. ചരക്ക് ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇടിച്ചാണ് പാണമ്പ്ര വളവിലെ ഡിവൈഡര്‍ പലയിടത്തായി തകര്‍ന്നത്. സുരക്ഷാ ക്രമീകരണങ്ങളാകുന്നതോടെ ദേശീയ പാതയിലെ പാണമ്പ്ര  വളവില്‍ അപകടങ്ങള്‍ ഇല്ലാതാക്കാനാകും.
(എം.പി.എം 2250/2020)
 

date