Skip to main content

അതിഥി അധ്യാപക നിയമനം

കൊണ്‍ോട്ടി ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2020-21 അധ്യയനവര്‍ഷത്തിലേക്ക് വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ജൂണ്‍ 24ന് രാവിലെ 10.30 മുതല്‍ 11.30 വരെ കൊമേഴ്‌സ്,  ഉച്ചക്ക് 12 മുതല്‍ 1.30 വരെ ടൂറിസം, ഹോട്ടല്‍ മാനേജ്‌മെന്റ്, ഫ്രഞ്ച്, ജൂണ്‍ 25ന് രാവിലെ 10.30 മുതല്‍ 11.30 വരെ മാത്തമാറ്റിക്‌സ്, ഉച്ചക്ക് 12 മുതല്‍ 1.30 വരെ സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ഇന്റര്‍വ്യൂ. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207630507 എന്ന നമ്പറിലോ www.gasckondotty.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണം.
മങ്കട ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ജൂണ്‍ 22ന്  ബി.ബി.എ, 23ന് ഹിസ്റ്ററി, ജേണലിസം, 24ന് സൈക്കോളജി, ഫിസിയോളജി, 25ന് സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, 26ന് പൊളിറ്റിക്കല്‍ സയന്‍സ്, ഉറുദു, 29 ന് എക്കണോമിക്‌സ്, 30 ന് ഇംഗ്ലീഷ് എന്നിങ്ങനെയാണ് ഇന്റര്‍വ്യൂ. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചക്കായി അതത് തീയതികളില്‍ രാവിലെ 10 മണിക്കുള്ളില്‍ കോളജ് ഓഫീസില്‍ എത്തണം. ഫോണ്‍: 0493 3202135.
(എം.പി.എം 2262/2020)
 

date