Skip to main content

കവളപ്പാറയില്‍ പ്രളയാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് പുരോഗമിക്കുന്നു

പ്രളയകാല മുന്‍കരുതല്‍   പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കവളപ്പാറയില്‍ പ്രളയാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരം നിലമ്പൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. ചാലിയാറിന്റെ പോഷക നദിയായ നീര്‍പ്പുഴയില്‍  പ്രളയത്തില്‍ വന്നടിഞ്ഞ മരങ്ങളും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. അപ്പന്‍കാപ്പ് കോളനി, ഇരുട്ടുകുത്തി, നീര്‍പ്പുഴ മുക്കം കടവ് എന്നിവിടങ്ങളിലാണ് പ്രളയാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. ഉരുള്‍പൊട്ടല്‍ മേഖല കൂടിയായ ഇവിടെ പോത്തുകല്ല്   ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നേരത്തെ മഴക്കാല പൂര്‍വ ശുചീകരണവും നടത്തിയിരുന്നു.
(എം.പി.എം 2267/2020)
 

date