Skip to main content

പള്ളിക്കലിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി 

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ഏറെ കാലമായി നേരിടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.എസ്.ആര്‍ പദ്ധതിയിലുള്‍പ്പെടുത്തി കരിപ്പൂര്‍ വിമാനത്താവളം 77 ലക്ഷം രൂപ ചെലവഴിച്ച്  നടപ്പിലാക്കിയ കോണോത്തുമാട് ഉണ്യാല്‍ പറമ്പ് കുടിവെള്ള പദ്ധതിയിലൂടെയാണ് കുടിവെള്ള ക്ഷാമത്തിന് പരിഹാരമായത്. പഞ്ചായത്തിലെ 200 ലധികം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 
വര്‍ഷങ്ങളായി പ്രദേശത്ത് നിലനിന്നിരുന്ന  ജലക്ഷാമത്തിന്  പരിഹാരമായെന്നും  പദ്ധതിയില്‍ ബാക്കിയുള്ള തുകയായ 11 ലക്ഷം രൂപ പഞ്ചായത്തിലെ മറ്റ് കുടിവെള്ള പദ്ധതികള്‍ക്ക് വിനിയോഗിക്കുമെന്നും പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന പറഞ്ഞു. അബ്ദുറഹിമാന്‍, മമ്മദിശ തുടങ്ങിയ പ്രദേശവാസികളാണ്  കുടിവെള്ള പദ്ധതി സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം വിട്ടു നല്‍കിയത്. പഞ്ചായത്തിലെ  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയിരുന്നു.     
(എം.പി.എം 2268/2020)    

date