Skip to main content
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുറപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ടെലിവിഷന്‍ വിതരണം പി.ജെ.ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടെലിവിഷന്‍ വിതരണം നടത്തി  

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുറപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടെലിവിഷന്‍ വിതരണം ചെയ്തു. പി.ജെ.ജോസഫ് എം.എല്‍.എ. വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മാറുന്ന സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ നമുക്ക് സാധിക്കുമെന്ന് ചരിത്രം പഠിപ്പിച്ചിട്ടുണ്ടെന്ന് എം.എല്‍.എ. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പദ്ധതി പ്രകാരം വിവിധയിടങ്ങളില്‍ നിന്നും സംഭാവനയായി ലഭിച്ച 12 ടെലിവിഷനുകളാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഏലിക്കുട്ടി മാണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെനീഷ് മാത്യു, ജനപ്രതിനിധികളായ ടോമിച്ചന്‍ മുണ്ടുപാലം, ബിന്ദു ബെന്നി, സുജ സലിംകുമാര്‍, ഷാന്റി ടോമി, സിനി ജെസ്റ്റിന്‍, ആലിസ് ജോസ്, കെ.കെ. ബാലകൃഷ്ണപിളള, സിനി അജി, റോസിലി സണ്ണി, ജോസ് ജോസഫ്, ബില്‍ജി.എം.തോമസ്, സെക്രട്ടറി എ.ആര്‍.ഉഷ എന്നിവര്‍ സംസാരിച്ചു.

date