Skip to main content

സുഭിക്ഷ കേരളം പദ്ധതി: മികച്ച പ്രവര്‍ത്തനങ്ങളുമായി ഊരകം ഗ്രാമ പഞ്ചായത്ത്

കോവിഡ് 19 സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍  മികച്ച പ്രവര്‍ത്തനങ്ങളുമായി ഊരകം ഗ്രാമ പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി രാഗി-മോടന്‍- ചാമ എന്നിവ കൂടാതെ വിവിധയിനം പയര്‍വര്‍ഗങ്ങള്‍ അടക്കമുള്ള സമ്മിശ്ര കൃഷിയോടൊപ്പം  തരിശുഭൂമിയില്‍ കൃഷിയും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെയും യുവ കര്‍ഷകരുടെയും സഹകരണത്തോടെ 25 ഏക്കറോളം സ്ഥലത്താണ് കൃഷി ചെയ്യുന്നത്.  13,000 ഫലവൃക്ഷതൈകളും  ഇതിനോടകം പഞ്ചായത്ത് വിതരണം ചെയ്തിട്ടുണ്‍്. തരിശുനിലത്തില്‍ കൃഷി ചെയ്യുന്നതിനായി ചെറുപയര്‍, ഉഴുന്ന്, മുതിര തുടങ്ങിയവയുടെ വിത്തുകളും സുഭിക്ഷ കേരളം പദ്ധതി വഴി കര്‍ഷകര്‍ക്ക് നല്‍കുമെന്ന് ഊരകം കൃഷിഭവന്‍ ഓഫീസര്‍  അറിയിച്ചു.
(എം.പി.എം 2273/2020)
 

date