Post Category
മലപ്പുറം ജില്ലയില്‍ രണ്‍് പേര്‍ കൂടി കോവിഡ് വിമുക്തരായി
കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന രണ്‍് പേര്‍ കൂടി ഇന്നലെ (ജൂണ്‍ 18) രോഗമുക്തരായി. മെയ് 29 ന് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായ എയര്‍ ഇന്ത്യ ജീവനക്കാരിയായ മഹാരാഷ്ട്ര പൂനെ സ്വദേശിനി 24 വയസുകാരി, ജൂണ്‍ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായ ചേലേമ്പ്ര വൈദ്യരങ്ങാടി സ്വദേശി 33 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.
(എം.പി.എം 2278/2020)
date
- Log in to post comments