Skip to main content

ദേശീയ ബാലചിത്രരചനാ മത്സരം

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സംഘടിപ്പിക്കുന്ന ദേശീയ ബാലചിത്രരചന മത്സരത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാതല മത്സരം 19 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ മുനിസിപ്പല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.  

ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലാണ് മത്സരം.  5 വയസ് മുതല്‍ 8 വയസ് വരെ, 9 വയസ് മുതല്‍ 12 വയസ് വരെ, 13 മുതല്‍ 16 വയസു വരെയുളള കുട്ടികള്‍ക്ക് പങ്കെടുക്കാം.  ഭിന്നശേഷി വിഭാഗത്തിലുളള കുട്ടികള്‍ക്ക് പ്രതേ്യക മത്സരമുണ്ട്.  വരക്കാനുളള കടലാസ് ശിശുക്ഷേമ സമിതി നല്‍കും.  പേസ്റ്റല്‍ ക്രയോണ്‍, വാക്കര്‍ കളര്‍, എണ്ണച്ചായം എന്നിവ ചിത്രരചനക്ക് ഉപയോഗിക്കാം.  

തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വീതം ചിത്രങ്ങള്‍ ദേശീയ മത്സരത്തിന് അയച്ചുകൊടുക്കും.  ഫോണ്‍: 9142340416, 9847604768.

പി എന്‍ സി/4238/2017
 

date