കണ്ണൂര്‍ അറിയിപ്പുകള്‍ 18-06-2020
സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മാറ്റി
കോവിഡിനെ തുടര്‍ന്നുള്ള സമ്പൂര്‍ണ്ണ നിയന്ത്രണത്തെ തുടര്‍ന്ന് ജൂണ്‍ 19, 22, 23, 24, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മാറ്റിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700167.
യോഗദിനം: ഉപന്യാസ മത്സരം
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജില്ലാ ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.
ഹൈസ്‌കൂള്‍ വിഭാഗത്തിന് 'യോഗ ഒരു ജീവിതചര്യ' എന്ന വിഷയത്തിലും ഹയര്‍സെക്കണ്ടറി വിഭാഗത്തിന് 'യോഗ ഒരു ചികിത്സാശാസ്ത്രം'എന്ന വിഷയത്തിലുമാണ് മത്സരം. ഉപന്യാസങ്ങള്‍ idykerala2020@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ 20 ന് വൈകിട്ട് ആറ് മണിക്കകം അയക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പില്‍ സുഭിക്ഷകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആട്ടിന്‍കൂട്, പശുത്തൊഴുത്ത്, കോഴിക്കൂട്, കിണര്‍, കിണര്‍ റീചാര്‍ജ്ജിംഗ്, കംപോസ്റ്റ് പിറ്റ് (നടേപ്പ് കംപോസ്റ്റ്), സോക്ക് പിറ്റ്, അസോള ടാങ്ക്, ഫാംപോണ്ട്, മത്സ്യം വളര്‍ത്തുന്നതിനുള്ള കുളം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്ത് ഓഫീസുമായോ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടണം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നതിന് പുതുതായി ജോബ് കാര്‍ഡ് ആവശ്യമുള്ളവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസില്‍ ഹാജരാകേണ്ടതാണെന്നും ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ 2019-20 വര്‍ഷത്തേക്ക് കോളേജ് മാഗസിന്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ ഒന്നിന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കോളേജ് ക്യാമ്പസിലും ഹോസ്റ്റലിലും ബോട്ടില്‍ ബൂത്ത് നിര്‍മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 29 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226
- Log in to post comments