Skip to main content

പ്രളയ പ്രതിരോധത്തിന് പ്രത്യേക സേന, ഉദ്ഘാടനം ജൂൺ 28ന്

കോർപ്പറേഷൻ പരിധിയിലെ പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സേനയെ സജ്ജമാക്കുന്നു. പ്രളയ സാഹചര്യമുണ്ടായാൽ നേരിടാൻ വേണ്ടിയാണ് പ്രളയപ്രതിരോധ സേനയെ സജ്ജമാക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന ആദ്യ യോഗത്തിൽ മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നും സേനയിലേയ്ക്ക് ആളുകളെ ചേർക്കും. വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട യോഗങ്ങൾ ചേരും. അതിന് ശേഷം വിവിധ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. സേനയുടെ ഉദ്ഘാടനം ജൂൺ 28 ന് നടത്താനും തീരുമാനമായി. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തെ ബാധിച്ച പ്രളയത്തിന്റെ വെളിച്ചത്തിൽ തൃശൂർ കോർപ്പറേഷൻ പ്രളയ പ്രതിരോധ പ്രവർത്തനങ്ങളുമായി അതിവേഗം മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി കോർപ്പറേഷൻ പരിധിയിൽ കാലങ്ങളായി മൂടപ്പെട്ട പല കാനകളും തോടുകളും തുറന്ന് ജലനിർഗ്ഗമനം സാധ്യമാക്കുന്നതിന് സംവിധാനമൊരുക്കി. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും തോടുകളിലെ ചണ്ടി എന്നിവ നീക്കം ചെയ്യുന്ന പ്രവൃത്തികളും പൂർത്തീകരിച്ചു.

date