Skip to main content

ഇന്ന് ജില്ലയിൽ 13പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ജില്ലയിൽ 13പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6പേർ വിദേശത്തു നിന്നും 7പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

1.ഡൽഹിയിൽ നിന്നും ട്രെയിനിൽ9/6ന്  എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 47വയസുള്ള തലവടി സ്വദേശിനി 

2.മുംബൈയിൽ നിന്നും 6/6ന് വിമാനത്തിൽ കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ഭരണിക്കാവ് സ്വദേശിനിയായ യുവതി 

3 ഹരിയാനയിൽ നിന്നും 14/6 ന് വിമാനത്തിൽ കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന നൂറനാട് സ്വദേശിയായ യുവാവ്  

4.കുവൈറ്റിൽ നിന്നും 12/6ന് കോഴിക്കോടെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന കണ്ടല്ലൂർ സ്വദേശിയായ യുവാവ് 

5.കുവൈറ്റിൽ നിന്നും 11/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 47വയസുള്ള മുതുകുളം സ്വദേശി  

6.മഹാരാഷ്ട്രയിൽ നിന്നും 7/6 ന് സ്വകാര്യ വാഹനത്തിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന പട്ടണക്കാട് സ്വദേശിയായ യുവാവ്

7.കുവൈറ്റിൽ നിന്നും 13/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന പുലിയൂർ സ്വദേശിയായ യുവാവ് 

8.കുവൈറ്റിൽ നിന്നും 13/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന നൂറനാട് സ്വദേശിയായ യുവാവ് 

9.ഷാർജയിൽ നിന്നും 14/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 55വയസുള്ള കോടംതുരുത് സ്വദേശി.

10.താനെയിൽ നിന്നും 6/6വിമാനത്തിൽ  കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 52വയസുള്ള കാർത്തികപ്പള്ളി സ്വദേശി

 11.ആസാമിൽ നിന്നും 4/6ന് വിമാനത്തിൽ കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചേർത്തല സ്വദേശിയായ യുവാവ്

 12.മുംബയിൽ നിന്നും5/6 ന്  ട്രെയിനിൽ കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽനിരീക്ഷണത്തിൽ ആയിരുന്ന ചെങ്ങന്നൂർ സ്വദേശിയായ യുവാവ് 

13.കുവൈറ്റിൽനിന്നും 9/6ന്  കണ്ണൂരെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന മണ്ണഞ്ചേരി സ്വദേശിയായ യുവാവ് 

നാലുപേരെ ഹരിപ്പാട് ആശുപത്രിയിലും ഒന്പത് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  കോവിഡ് ബാധിച്ച് 100പേർ ആശുപത്രികൾ ചികിത്സയിലുണ്ട്.

 
ആലപ്പുഴ ജില്ലയിൽ ചികിത്സയിലായിരുന്ന നാല് പേർ രോഗവിമുക്തരായി. മുംബൈയിൽ  നിന്നെത്തിയ  ചമ്പക്കുളം , തകഴി,തഴക്കര  സ്വദേശികൾ ,കുവൈറ്റിൽ നിന്നെത്തിയ മാന്നാർ സ്വദേശി എന്നിവരാണ് ജില്ലയിൽ രോഗ വിമുക്തരായത്. ഇതിനുപുറമേ, 
 കുവൈറ്റിൽ നിന്നും എത്തി എറണാകുളത്ത് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയും രോഗ വിമുക്തനായി . ആകെ 63 പേരാണ് രോഗമുക്തരായത്.

date