Skip to main content

സാമൂഹിക ആഘാത പഠനം: ഏജൻസിയെ തെരഞ്ഞെടുത്തു

ഗുരുവായൂരിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹോളിഡേ ഹോം പദ്ധതിയുടെയും പുത്തൂർ ജംങ്ഷൻ വികസന പദ്ധതിയുടെയും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്തുന്നതിനായി ഏജൻസിയെ തെരഞ്ഞെടുത്തു. വൈ എസ് എസ് ഒ എന്ന ഏജൻസിയെയാണ് തെരഞ്ഞെടുത്തത്. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് ഗുരുവായൂർ ഹോളിഡേ ഹോം പദ്ധതിയ്ക്ക് 42,000 രൂപയും പുത്തൂർ ജംങ്ഷൻ വികസന പദ്ധതിയ്ക്ക് 150,000 രൂപയും അനുവദിക്കുന്നതിനും തീരുമാനമായി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫിനാൻസ് ഓഫീസർ പി ജി അനിൽകുമാർ, എൽ എ ഡെപ്യൂട്ടി കളക്ടർ എൻ കെ കൃപ, പി ഡബ്ല്യു ഡി റോഡ് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ എ.കെ. നവീൻ, വൈ എസ് എസ് ഒ എക്സിസിക്യൂട്ടീവ് ഡയറക്ടർ എ യഥു കൃഷ്ണൻ, എൽ എ സെക്ഷൻ ജൂനിയർ സൂപ്രണ്ടന്റ് ചന്ദ്രി കണിയോത്ത്പോയിൽ എന്നിവരും പങ്കെടുത്തു.

date