Post Category
റീബില്‍ഡ് പുത്തുമല ഹര്‍ഷം പദ്ധതി തറക്കല്ലിടല്‍ ജൂണ്‍ 23ന്
പുത്തുമല പുനരധിവാസ പദ്ധതിയിലെ ആദ്യഘട്ടമായ ഹര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മം ജൂണ്‍ 23ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് അദ്ധ്യക്ഷത വഹിക്കും. മാതൃഭൂമി വാങ്ങിച്ച് നല്കിയ സ്നേഹഭൂമിയില്‍ ആണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടുകൂടെയാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക.
date
- Log in to post comments