ജില്ലയെ ശിശു സൗഹൗര്‍ദ്ദമായി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കണം .-ജില്ലാ ആസൂത്രണ സമിതി.
അടുത്ത പദ്ധതി വര്‍ഷത്തില്‍ ജില്ലയെ ശിശു സൗഹ്യദമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ജില്ലാ ആസൂത്രണ സമിതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചു. ജില്ലാ പദ്ധതിയുടെ കീഴ്ത്തട്ട് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ശുചിത്വവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ സര്‍ക്കാര്‍ ധനസഹായത്തിനു പുറമെ സന്നദ്ധ സംഘടനകളുടെയും എന്‍.ജി.ഒകളുടെയും പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും നടപടി ഉണ്ടാകണം. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ 36 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഇതില്‍ 29 ഗ്രാമ പഞ്ചായത്തുകളും നാല് ബ്ലോക്കുകളും മൂന്ന് മുനിസിപ്പാലിറ്റികളും ഉള്‍പ്പെടും. ഭേദഗതി നിദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ളഅവസാന തീയതി മാര്‍ച്ച് അഞ്ചാണ് അതിനു ശേഷം ഭേദഗതി നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനു സുലേഖ സോഫ്റ്റ് വെയറില്‍ സൗകര്യമുണ്ടായിരിക്കില്ലെന്ന് ജില്ലാ പ്ലാനിംഗ് ഓഫിസര്‍ പി.പ്രദീപ് കുമാര്‍ അറിയിച്ചു.
പദ്ധതി നിര്‍വഹണത്തില്‍ ജില്ല 53.38 ശതമാനം തുക മാത്രമെ ചെലവഴിച്ചിട്ടുള്ളു. സംസ്ഥാന ശരാശരി 54.38 ആണ്. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍ ഇതുവരെ 63.24 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകള്‍ 47.24 ശതമാനം തുകയും ജില്ലാ പഞ്ചായത്ത് 26.27 ശതമാനവും മുനിസിപ്പാലിറ്റികള്‍ 51.71 ശതമാനം ചെലവഴിച്ചിട്ടുണ്ട്.
മലപ്പുറം മുനിസിപ്പാലിറ്റിയുടെ 5.63 കോടിയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ അധിക കര്‍മ്മ പദ്ധതിയുടെ തൊഴില്‍ ബജറ്റിന് യോഗം അനുമതി നല്‍കി.
ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അംഗങ്ങളായ ഇ.എന്‍. മോഹന്‍ദാസ്, സലീം കുരുവമ്പലം, വെട്ടം ആലിക്കോയ, ഇസ്മായില്‍ മുത്തേടം, എ.കെ.അബ്ദുറഹിമാന്‍, സി.അബ്ദുന്നാസര്‍, സി.എച്ച്.ജമീല, ഷൈനി, എ.കെ.റഫീഖ, വി.പി.സുലൈഖ, സി.ജമീല അബുബക്കര്‍, ആലിപ്പറ്റ ജമീല, സജിത.എടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി ടി.സത്യന്‍, പ്രസിഡന്റ് എ.കെ. നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments