Skip to main content

മനുഷ്യന്‍, നാഗരികത, പ്രകൃതി എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍

 

    കേരള പരിസ്ഥിതി കാലാവസ്ഥ-വ്യതിയാന വകുപ്പ് ആരംഭിച്ച പരിസ്ഥിതി        അവബോധ ക്യാമ്പയിന്‍  പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മനുഷ്യന്‍, നാഗരികത, പ്രകൃതി എന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ധന സഹായത്തോടെ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു.

    സെമിനാര്‍ മാര്‍ച്ച് രണ്ട് രാവിലെ ഒമ്പതിന് നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ നടക്കും സമാപന സമ്മേളനം വൈകിട്ട്  നാലിന്  വനം മൃഗ സംരക്ഷണം ക്ഷീര വകുപ്പ് മന്ത്രി. അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും.  പി.വി. അബ്ദുല്‍ വഹാബ് എം.പി അദ്ധ്യക്ഷത വഹിക്കും.  പി.വി. അന്‍വര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണവും നടത്തും.  ഇ.എഫ്.ഐ ഡയറക്ടര്‍ അരുണ്‍ കൃഷ്ണമൂര്‍ത്തി വിശിഷ്ടാതിഥിയാരിക്കും.  ചടങ്ങില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും സംസ്‌കാരിക, പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുക്കും.

 

സാറിന് ഈ നാട് ഇഷ്ടമായോ

സാറിന് ഈ നാട് ഇഷ്ടമായോ? ചോദ്യം ഒരു ഒന്നാം ക്ലാസുകാരന്‍ ഭോവാനന്ദിന്റേത്.  ഒരുപാട് ഇഷ്മായെന്ന് ജില്ലാ കലക്ടര്‍ അമിത് മീണയുടെ നിറപുഞ്ചിരിയോടെയുള്ള മറുപടി.  വളാഞ്ചേരി സാന്ദീപനി വിദ്യാനികേതന്‍ സ്‌കൂളിലെ കുട്ടികള്‍ ജില്ലാ ഭരണ സിരാകേന്ദ്രവും ജില്ലാ കലക്റ്ററേയും നേരിട്ട് കാണാനെത്തിയപ്പാഴാണ് ഒന്നാം ക്ലാസില്‍ പഠിക്കുന്ന ദേവാനന്ദിന്റെ ആദ്യ ചോദ്യം കലക്റ്ററോട്.  ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 50 ഓളം കുട്ടികളാണ് കലക്‌ട്രേറ്റിലെത്തിയത്.  ഔദ്യോഗിക തിരക്കുകളും മീറ്റിങ്ങും കഴിഞ്ഞ് കലക്റ്റര്‍ കുട്ടുകളോടൊപ്പം കുറെ സമയം ചെലവഴിച്ചു.   കൊച്ചുകുട്ടികളാണെങ്കിലും അര്‍ത്ഥവത്തായ പല ചോദ്യങ്ങളും കുട്ടികള്‍ കലക്റ്ററോട് ചോദിച്ചു.  സിവില്‍ സര്‍വ്വീസ് നേടാന്‍ പ്രേരിപ്പിച്ചതാരാണന്നാണ് മറ്റൊരു കുട്ടിക്ക് അറിയേണ്ടത്.  അച്ചന്‍ ഐ.പി.എസ് നേടിയത്‌കൊണ്ട് അച്ചന്റെ സേവനം കാണ്ടണ് വളര്‍ന്നത്.  ഇതാണ് സിവില്‍ സര്‍വ്വീസിലേക്ക് ആകര്‍ഷിച്ചതെന്നും കലക്റ്റര്‍ പറഞ്ഞു. 

എന്ത് കളിയാണ് ഇഷ്ടമെന്ന കലക്റ്ററുടെ ചോദ്യത്തിന് ഭൂരിഭാഗം കുട്ടികളും ഫുട്‌ബോളെന്ന് മറുപടി.  ഇഷ്ട താരങ്ങള്‍ മെസി, റൊണാള്‍ഡോ.  ആരാവാനാണ് ആഗ്രഹമെന്ന കലക്റ്ററുടെ ചോദ്യത്തിന് ഡോക്ടര്‍, ടീച്ചര്‍, ഐ.പി.എസ്, ഐ.എ.എസ് ഓഫീസര്‍, പട്ടാളം തുടങ്ങി ഒട്ടേറെ ഉത്തരങ്ങള്‍.  കളിക്കുകയും നന്നായി പഠിക്കുകയും വേണം.  എന്നാലെ ഏത് ലക്ഷ്യവും നേടാന്‍ കഴിയൂവെന്ന് കലക്റ്ററുടെ ഉപദേശം.  അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ. വിജയനും കുട്ടികളോട് സംവദിച്ചു.  ദീപ്തി, ശ്രൂതി, റാണി തുടങ്ങിയ ടീച്ചര്‍മാരും കുട്ടികളെ അനുഗമിച്ചു.

date