Post Category
'ഗ്രാമീണം' പദ്ധതി മൊകേരിയില്‍ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യും
ഗ്രാമീണ ജനതയുടെ ആരോഗ്യ, സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ട് ദേശീയ ഔഷധ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ഔഷധ ബോര്‍ഡ് നടപ്പിലാക്കുന്ന 'ഗ്രാമീണം' പദ്ധതി മാര്‍ച്ച് 4ന് രാവിലെ 9.30ന് മൊകേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ഔഷധ സസ്യങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുക, ഔഷധവിള, കൃഷി, വിപണനം എന്നിവ വ്യാപിപ്പിക്കുന്നതിന് ഗ്രാമീണ ജനതയെ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് മൂന്ന് ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങില്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിക്കും. സംസ്ഥാന ഔഷധ ബോര്‍ഡ് സി.ഇ.ഒ ഇന്‍ചാര്‍ജ് കെ. രാധാകൃഷ്ണന്‍ പദ്ധതി വിശദീകരിക്കും. തുടര്‍ന്ന് ഔഷധ സസ്യങ്ങള്‍ ആരോഗ്യത്തിനും ആദായത്തിനും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
date
- Log in to post comments