Post Category
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച് ജില്ലയിലെ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായി മാര്‍ച്ച് 4ന് വളപട്ടണം ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വഹിക്കും. കുടിയേറ്റ തൊഴിലാളികള്‍ക്കായി ആവിഷ്‌ക്കരിച്ച വിവിധ ക്ഷേമപദ്ധതികള്‍, ആരോഗ്യ ശുചിത്വസംബന്ധമായ കാര്യങ്ങള്‍ എന്നിവയെപ്പറ്റി അവരുടെ മാതൃഭാഷയില്‍ ബോധവത്കരണ ക്ലാസും തുടര്‍ന്ന് സൗജന്യ വൈദ്യപരിശോധനയും മരുന്ന് വിതരണവും നടക്കും. ഇതിനോടനുബന്ധിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുളള സൗജന്യ ഇന്‍ഷുറസ് പദ്ധതി പ്രകാരമുളള ആവാസ് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും നടത്തുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/500/2018
date
- Log in to post comments