Skip to main content

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള സമയപരിധി നീട്ടി      

കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരും ആബി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നതുമായ തൊഴിലാളികളില്‍ നിന്നും 2017-18 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന സമയപരിധി മാര്‍ച്ച് 10 വരെ നീട്ടി.
അംഗങ്ങളുടെ മക്കളില്‍ 9 ാം ക്‌ളാസ് മുതല്‍ പ്ലസ്ടു വരെയും െഎടി.ഐ കോഴ്‌സുകളിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിനു അര്‍ഹത. ഒരംഗത്തിന്റെ പരമാവധി രണ്ട് കുട്ടികള്‍ക്കാണ് അര്‍ഹത. അപേക്ഷഫാറം 10 വരെ  എല്ലാ അക്ഷയ കേ്രന്ദങ്ങളില്‍ നിന്നും  രണ്ടു രൂപ നിരക്കില്‍ ലഭിക്കും.  അപേക്ഷകള്‍ പൂരിപ്പിച്ച് കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അധികാരിയുടെ സാക്ഷ്യപ്പെടുത്തലോടെ പോളിസി സര്‍ട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ട് രേഖകളും കുട്ടിയുടെ ആധാര്‍ കാര്‍ഡും സഹിതം അക്ഷയ കേ്രന്ദങ്ങളില്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാം. അക്ഷയകേ്രന്ദങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ 15 രൂപ നല്‍കണം. രജിസ്റ്റര്‍  ചെയ്ത അപേക്ഷാ ഫോമും, അക്ഷയകേന്ദ്രം നല്‍കിയ രസീതും അപേക്ഷകര്‍ സൂക്ഷിക്കണം.
പി.എന്‍.സി/389/2018    
                          

date