Post Category
ഞാറ്റുവേല ചന്ത: കരുവാറ്റയില്‍ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു
ആലപ്പുഴ: ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും കരുവാറ്റ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത നിര്‍വ്വഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരുവാറ്റ ചാലുങ്കല്‍ പാടത്തെ തരിശ് നിലത്തില്‍ കൃഷി ഇറക്കുന്നതിന് തുടക്കം കുറിച്ചുള്ള വിത്ത് വിതയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. പ്രധാനമായും പ്രാദേശികമായി കൃഷി ചെയ്ത് വിളവെടുത്ത പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണ് ഞാറ്റുവേല ചന്തയില്‍ വിപണനം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കളരിക്കല്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.ആര്‍ രാജന്‍, സുകുമാരി, മോഹനന്‍പിള്ള, കൃഷി ഓഫീസര്‍ ജെ. മഹേശ്വരി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മനോജ് മാത്യു എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments