Skip to main content

അന്താരാഷ്ട്ര യോഗാ ദിനാചരണം

നാഷണല്‍ ആയുഷ്മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജൂണ്‍ 21ന് ആറാം അന്താരാഷ്ട്ര യോഗാദിനമായി ആഘോഷിക്കുന്നു. കോവിഡ് സാഹചര്യത്തില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ യോഗ കുടുംബത്തോടൊപ്പം എന്നതാണ് ആറാം അന്താരാഷ്ട്ര ദിനാചരണത്തിന്റെ അജണ്ട. വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗത്തില്‍ നിന്നും ജനതയെ രക്ഷിക്കുവാനും ശാരീരിക മാനസിക വിഷമങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷനേടാനും യോഗ ജനങ്ങള്‍ക്ക്  പ്രയോജനപ്പെടുത്തുക എന്നതാണ് ഉദ്ദേശം. യോഗ പരിശീലന ക്ലാസുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും  ജില്ലാ ആയുര്‍വ്വേദാശുപത്രി (അനക്‌സ്) പാറേമാവിലെ ആയുഷ് വെല്‍നസ് സെന്ററിലും തൊടുപുഴ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയിലും സേവനങ്ങള്‍ ലഭിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  

date