Post Category
വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ; സമയ പരിധി നീട്ടി
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2017-18 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുളള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന സമയപരിധി മാര്‍ച്ച് 15 വരെ നീട്ടി. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2017 മെയ് 31 നു രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ മാര്‍ച്ച് 15 വരെ സ്വീകരിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
പി.എന്‍.സി/389/2018
date
- Log in to post comments