Skip to main content

പോക്‌സോ നിയമം; മാധ്യമ ശില്പശാല ആറിന്

   ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെ ലൈംഗീക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം(പോക്‌സോ നിയമം) സംബന്ധിച്ച് ഏകദിന ശില്പശാലയും പൊതുസംവാദവും സംഘടിക്കും. 
    ഈ മാസം ആറിന് രാവിലെ 9.30 മുതല്‍ കാസര്‍കോട് പ്രസ് ക്ലബ് ഹാളില്‍ നടത്തുന്ന പരിപാടി കാസര്‍കോട് അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് ശശികുമാര്‍ പി.എസ് ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പോക്‌സോ നിയമം സംബന്ധിച്ച് സബ് ജഡ്ജ് ഫിലിപ്പ് തോമസും ബാലാവകാശങ്ങളും മാധ്യമധര്‍മവും എന്ന വിഷയത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.ബിജുവും ക്ലാസ് എടുക്കും. 
    ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ ലൈംഗീക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ നിയമവും സമൂഹധര്‍മവും എന്ന വിഷയത്തില്‍ പൊതുസംവാദം നടക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി.എസ് ബോസ് മുഖ്യപ്രഭാഷണം നടത്തും. 
    കോളമിസ്റ്റും സാമൂഹികപ്രവര്‍ത്തകനുമായ നാരായണ്‍ പെരിയ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍, ചൈല്‍ഡ്‌ലൈന്‍ കോര്‍ഡിനേറ്റര്‍ എം. ഉദയകുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാല്‍, മാധ്യമപ്രവര്‍ത്തകരായ സണ്ണിജോസഫ്, വിനോയ്മാത്യു, പി.സുരേശന്‍, റൂബിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും.        

date