Post Category
പള്ളം ബ്ലോക്കിൻ്റെ ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു
പ്രളയകാലത്ത് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് പള്ളം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഷെൽട്ടർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വിജയപുരം പഞ്ചായത്തിൻ്റെ ഒന്നാം വാർഡായ വട്ടമൂട് മേഖലയില്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുകളിലാണ് ഷെല്‍ട്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.
ബ്ലോക്കിൻ്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലര ലക്ഷം രൂപ ചിലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ടി ശശീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിസി ബോബി, ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments